school
വെളിനല്ലൂർ പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിന്റെ ശിലാസ്ഥാപനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കുന്നു

ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത്‌ അമ്പലംകുന്നിൽ നിർമ്മിക്കുന്ന ബഡ്‌സ് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുല്ലക്കര രത്നാകരൻ എം.എൽ എ നിർവഹിച്ചു. സുമനസുകളുടെ സഹായത്തോടെ വാങ്ങിയ ഭൂമിയിൽ മുല്ലക്കര രത്നാകരൻ എം.എൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എം. അൻസർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷൈൻ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ജയന്തി ദേവി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി. ജയശ്രീ, എസ്. അമൃത്, അമ്പിളി, സിഡ്‌സ് ചെയർപേഴ്സൺ സാജിത ബൈജു, മുൻ പഞ്ചായത്തംഗം ജി. സനിൽ എന്നിവർ പങ്കെടുത്തു.