ramesan

തെന്മല: ആര്യങ്കാവിൽ ബൈക്കിൽ മീൻ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആര്യങ്കാവ് ക്ഷേത്രം ജംഗ്ഷനിൽ രമേശ് ഭവനിൽ രമേശനാണ് (42) മരിച്ചത്. ആര്യങ്കാവ് സർവീസ് സഹകരണ സംഘം ജീവനക്കാരനായിരുന്നു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് വരികയായിരുന്ന ലോറി ആര്യങ്കാവ് ഹൈസ്കൂളിന് സമീപം മുരുഗൻ പാഞ്ചാലിൽ നിന്ന് ആര്യങ്കാവിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന രമേശന്റെ ബൈക്കിലിടിക്കുകയായിരുന്നു. രമേശൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അവിവാഹിതനാണ്.