
കൊല്ലം: ശക്തികുളങ്ങര പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായ കഞ്ചാപുത്തൻപുരയിൽ ജി.കെ. വേലുപിള്ളയുടെ ഭാര്യ കടപ്പാക്കട പ്രഭാ നിലയത്തിൽ (കോതേത്ത് നഗർ-31) കെ. സരോജിനിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പ്രഭാവതിഅമ്മ, ലീലാവതിഅമ്മ (ബംഗളൂരു), വസന്തകുമാരി, പ്രഭാകരൻ നായർ (ജി.കെ.വി കോൺക്രീറ്റ് ബ്ലോക്സ്). മരുമക്കൾ: പരേതനായ രഘുവീരൻ നായർ, വേലായുധൻ പിള്ള (ബംഗളൂരു), രാമചന്ദ്രൻ പിള്ള, ഇന്ദിര.പി. നായർ. സഞ്ചയനം 8ന് രാവിലെ 8ന്.