church
മക്കുളം ഹെർമോൺ ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാളിന് തുടക്കം കുറിച്ച് ഇടവക വികാരി ജെ മാത്തുക്കുട്ടിയുടെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റ്.

പത്തനാപുരം: മാക്കുളം ഹെർമോൺ ഓർത്തഡോക്സ് ദേവാലയത്തിൽ മാർ ബെർ സോമപിതാവിന്റെ ഓർമ്മ പെരുന്നാളിന് കൊടിയേറ്റി. ഇന്ന് വൈകിട്ട് ഇടവക വികാരി ഫാദർ ജെ. മാത്തുക്കുട്ടിയുടെ കാർമ്മികത്വത്തിൽ സന്ധ്യാപ്രാർത്ഥനയും ധ്യാനപ്രസംഗവുംനടക്കും.നാളെ വൈകിട്ട് 7ന് ഇടവക മുൻ വികാരി ഫാദർ ഷിജു ബേബിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും സന്ധ്യാപ്രാർത്ഥനയും പ്രസംഗവും. തുടർന്ന് കുരിശടിയിൽ ധൂപ പ്രാർത്ഥന, പള്ളിക്ക് ചുറ്റും പ്രദിക്ഷണവും ആശിർവാദവും ലഘുഭക്ഷണവും. 8ന് രാവിലെ ഫാദർ ഷിജു ബേബിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും പള്ളിക്ക് ചുറ്റും പ്രദിക്ഷണവും ആശിർവാദം , കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവ നടക്കുമെന്ന് ഇടവക വികാരി ജെ, മാത്തുക്കുട്ടി, സെക്രട്ടറി ഉമ്മൻ തോമസ്, ട്രസ്റ്റി കെ.കെ, അലക്സാണ്ടർ എന്നിവർ അറിയിച്ചു.