ഓച്ചിറ: മഠത്തിൽകാരാണ്മ തീപ്പുര പാടശേഖരത്തിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് ഉദ്ഘാടനം ചെയ്തു. പാട്ടത്തിന് എടുത്ത 20 ഏക്കർ സ്ഥലത്ത് ഉമ ഇനം വിത്ത് വിതച്ചാണ് വനിതാകൂട്ടായ്മ നൂറ്മേനി വിളവെടുപ്പ് നടത്തിയത്. ലളിത ഗോപാലൻ, പൊന്നമ്മ, മീനാക്ഷി, സുലോചന, രമണി, സുശീല, തങ്കമണി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. അഞ്ച് വർഷക്കാലമായി വനിതാകൂട്ടായ്മയുടെ നേതൃത്വത്തിൽ പാടശേഖരത്തിൽ നെല്ല്, എള്ള് എന്നിവ വിതച്ച് വിളവ് കൊയ്യുന്നു.