പുനലൂർ: എസ്.എൻ.ഡി.പിയോഗം ശാസ്താംകോണം 5423-ാം നമ്പർ ശാഖയിൽ രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും വിശേഷാൽ പൂജയും നടന്നു. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രതിനിധി എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്‌കുമാർ, യൂണിയൻ കൗൺസിലർ എസ്.സദാനനന്ദൻ, ശാഖ സെക്രട്ടറി മണിക്കുട്ടൻ, ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയൻ തുടങ്ങിയവർ സംസാരിച്ചു.