ksu
പിൻവാതിൽ നിയമനത്തിനെതിരെ കൊല്ലം നഗരത്തിൽ സർക്കാർ ബോർഡ് വച്ച വാഹനം തള്ളി കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധം

കൊല്ലം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലും പിൻവാതിൽ നിയമനത്തിലും പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ പ്രതീകാത്മക സമരം സംഘടിപ്പിച്ചു. നഗരത്തിലൂടെ 'തള്ളുന്നവർക്ക് സർക്കാർ ജോലി' എന്ന ബോർഡ് തൂക്കിയ കാർ തള്ളിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നഫ്സൽ കലതിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ജില്ലാ ജനറൽ സെക്രട്ടറി ആഷിക്ക് ബൈജു, ബിച്ചു കൊല്ലം, ഷാജഹാൻ പാലയ്ക്കൽ, തൗഫീഖ് മൈലാപ്പൂര്, ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി.