 
തൊടിയൂർ: സുഭിക്ഷ കേരളം തരിശ് നില നെൽകൃഷിയുടെ ഭാഗമായി കേരള അഗ്രിക്കൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ .ടി.എസ്.എ) കൊല്ലംജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടിയൂർ ആര്യൻ പാടത്ത് മൂന്നേക്കറിൽ നടത്തിയ കൃഷിയിൽ നൂറ് മേനി വിളവ്.
വിളവെടുപ്പ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,അംഗങ്ങായ തൊടിയൂർ വിജയൻ, ഷബ്‌നജവാദ് ,കെ.എ.ടി.എസ്.എ സംസ്ഥാന സെക്രട്ടറി വി.പ്രശാന്ത്, ജില്ലാ ഭാരവാഹികളായ ബിജു സോമൻ, പി. ജോയി, പാർട്ടി നേതാക്കളായ കെ.ശശിധരൻപിള്ള, അബ്ദുൽജബ്ബാർ, പാടശേഖര സമിതി സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള, കെ.എ.ടി.എസ്.എ ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.