 
പരവൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 പ്രവർത്തകരെ പാരിപ്പള്ളിയിൽ സ്വീകരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
സ്വാഗതസംഘം ചെയർമാനായി പൊഴിക്കര വിജയൻപിള്ളയെ തിരഞ്ഞെടുത്തു. യു.ഡി.എഫ് കൺവീനർ ജെ. ഷെരീഫ്, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ, മനോജ് ലാൽ, പ്രേംജി, അനിൽകുമാർ, സവർണഖാൻ തുടങ്ങിയവർ പങ്കെടുത്തു.