കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂട്ടിക്കട 2294-ാം നമ്പർ മയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാരിക്കുഴി ഏലായിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പും വിളംബര ഘോഷയാത്രയും നടന്നു.
ഇതോടനുബന്ധിച്ച് നടന്ന യോഗം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ. ശ്രീസുതൻ അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, കൗൺസിലർമാരായ മായാ ബാലു, എൻ. പ്രിയദർശനൻ, സുജ, മെഹറുന്നിസ, ഇരവിപുരം കൃഷി ഓഫീസർ നവാസ് ദസ്തക്കീർ തുടങ്ങിയവർ സംസാരിച്ചു.