പത്തനാപുരം: സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി.എം. കോയ മാസ്റ്റർക്ക് ഗാന്ധിഭവനിൽ സ്വീകരണം നൽകി. ചുമതലയേറ്റ് ആദ്യമായി പത്തനാപുരം ഗാന്ധിഭവനിൽ എത്തിയ കോയ മാസ്റ്റർ ഡോ. പുനലൂർ സോമരാജനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സേവനപ്രവർത്തകരെയും അഭിനന്ദിച്ചു. ചെയർമാനൊപ്പം ഗാന്ധിഭവൻ സന്ദർശിക്കാനെത്തിയ ഓർഫനേജ് കൺട്രോൾ ബോർഡംഗം പ്രൊഫ. ഇ.പി. ഇമ്പിച്ചികോയ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. സെയ്ഫുദ്ദീൻ ഹാജി എന്നിവർക്കും സ്വീകരണം നൽകി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, അക്കൗണ്ട്‌സ് ജനറൽ മാനേജർ കെ. ഉദയകുമാർ, ജനറൽ മാനേജർ വി.സി. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.