covid
കൊവിഡ് പെരുകുന്നു

തഹസീൽദാർ സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ യോഗം വിളിച്ചു

കൊട്ടാരക്കര: താലൂക്ക് പരിധിയിൽ കൊവിഡ് ക്രമാതീതമായി പെരുകുന്ന സാഹചര്യത്തിൽ തഹസീൽദാർ സെക്ട്രൽ മജിസ്ട്രേട്ടുമാരുടെ യോഗം വിളിച്ചു.താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ സെക്ട്രൽ മജിസ്ട്രേട്ടുമാരായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരിശോധനകൾ കർശനമാക്കുന്നതിനും നിർദ്ദേശം നൽകി.

മുന്നറിയിപ്പില്ലാതെ പിഴ ഈടാക്കും

പൊതു മാർക്കറ്റുകൾ, വിവാഹം, മറ്റു ചടങ്ങുകൾ, സമരങ്ങൾ, പ്രകടനങ്ങൾ തുടങ്ങി പൊതുജനങ്ങൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ എല്ലാം പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് കൃത്യമായി പരിശോധനകൾ നടത്തി കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽ പെട്ടാൽ മുന്നറിയിപ്പ് കൂടാതെ തന്നെ പിഴ ഈടാക്കുന്നതിനും കർശന നിർദ്ദേശം നൽകി.

നിലവിൽ 1291 രോഗികൾ

ഇളമാട്, വെട്ടിക്കവല കുളക്കട പഞ്ചായത്തുകളിൽ നിലവിൽ 1291 രോഗികളുണ്ട്. നാളിതുവരെ താലൂക്കിൽ 92 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട് ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പൊതുസ്ഥലങ്ങളിൽ അനാവശ്യമായി കൂട്ടം കൂടരുതെന്നും കുട്ടികളും മുതിർന്നവരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും തഹസീൽദാർ അറിയിച്ചു. .