 
തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിൽവേ ഗേറ്റിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ പൈലിംഗ് ടെസ്റ്റ് തുടങ്ങി. മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതലയുള്ള എസ്. പി .എൽ കമ്പനിയുടെ നേതൃത്വത്തിലാണ് പൈലിംഗ് ആരംഭിച്ചത്. പാലത്തിന് 13 പില്ലർ പോയിന്റുകളാണ് ഉണ്ടാവുക. ഇവിടെയാണ് ഒന്നര മീറ്റർ ആഴത്തിൽ പൈലിംഗ് ടെസ്റ്റ് നടത്തി അന്തിമമായി പില്ലർ പോയിന്റുകൾ നിശ്ച്ചയിക്കപ്പെടുക. പൈലിംഗ് ടെസ്റ്റിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം. എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽരാജു, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, സുരേഷ് പാലക്കോട്ട്, പഞ്ചായത്തംഗങ്ങളായ ബഷീർ, ഉഷാകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി .കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.