 
കൊല്ലം: പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും ക്ഷേത്ര നിർമ്മാണത്തിന്റെ കണക്ക് അച്ചടിച്ച പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ക്ഷേതം തന്ത്രി സനൽ തന്ത്രി പൂജിച്ചുനൽകിയ പുസ്തകത്തിന്റെ ആദ്യകോപ്പി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൺ പ്രസിഡന്റ് മോഹൻശങ്കർ യോഗം കൗൺസിലർ പി. സുന്ദരന് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ആനേപ്പിൽ എ.ഡി. രമേഷ് അദ്ധ്യക്ഷത വഹിച്ചു.
ഈസ്റ്റ് ശാഖാ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം, വെസ്റ്റ് ശാഖാ സെക്രട്ടറി സുന്ദരേശ പണിക്കർ, കോർപ്പറേഷൻ കൗൺസിലർ പ്രേം ഉഷാർ, ക്ഷേത്രം ഉപരക്ഷാധികാരി ചന്ദ്രബാലൻ തുടങ്ങിയവർ പങ്കെടുത്തു. പുനരുദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ ജെ. വിമലകുമാരി നന്ദി പറഞ്ഞു.