കൊല്ലം: മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ കരുനാഗപ്പള്ളി പൊലീസ് എസ്.എച്ച്.ഒ എസ്. മഞ്ജുലാലിനെ റോട്ടറി ക്ലബ് ഓഫ് കൊല്ലം റോയൽ സിറ്റി ഉപഹാരം നൽകി ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസൻ ഉപഹാരം നൽകി. പൊലീസ് സേനയ്ക്കുള്ള മാസ്ക് ചാർട്ടർ പ്രസിഡന്റ് സീമാസ് സന്തോഷ് കൈമാറി. ക്ലബ് പ്രസിഡന്റ് ജെ.രാജു, സെക്രട്ടറി അലക്‌സാണ്ടർ സെബാസ്റ്റ്യൻ, എസ്. ഷാനവാസ്, ഷൈജു, മോഹൻകുമാർ, സുധീഷ്, നിസാം, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.