c
പെട്രോൾ,​ ഡീസൽ വിലവർദ്ധനവിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നകടയിൽ നടന്ന കുതിരസവാരി പ്രതിഷേധത്തിനിടെ കുതിരപ്പുറത്തെ നരേന്ദ്ര മോദിയുടെ കോലത്തിന്റെ തല റോഡിലേക്ക് തെറിച്ച് വീണപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്

കൊല്ലം : പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. നരേന്ദ്രമോദിയും അമിത്ഷായും കുതിരപ്പുറത്ത് സഞ്ചരിച്ച് നഗരം ചുറ്റിക്കാണുന്ന തരത്തിലാണ് പ്രതീകാത്മക പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. പ്രതിദിനം എണ്ണവില വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി ഒഴിവാക്കാതെ പിണറായി സർക്കാ‌ർ കോർപ്പറേറ്റുകളെ സഹായിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഷാജഹാൻ പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഗീതാ കൃഷ്ണൻ, കൗഷിഖ് എം. ദാസ്, നെഫ്സൽ കലതിക്കാട്, ബിച്ചു കൊല്ലം, താഫീഖ് മൈലാപ്പൂര്, ഷംനാദ് തുടങ്ങിയവർ സംസാരിച്ചു.