ചവറ: ഐ.ആർ.ഇ കമ്പനി മുതൽ കോവിൽത്തോട്ടം 132 പ്രദേശം വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും തകർന്ന് കിടക്കുന്ന ഭാഗം അടിയന്തരമായി മെയിന്റനൻസ് ചെയ്യുകയും റോഡിൽ വീണ് കിടക്കുന്ന മണ്ണ് നിക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആർ.എസ്.പി കരിത്തുറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ആർ.ഇ ഗേറ്റിൽ നടന്ന ഉപരോധ സമരം ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി അംഗം കരിത്തുറ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ബെയിസിൽ അലക്സാണ്ടർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജെ.ജോഷ്വാ, എൻ. സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു. എത്രയും വേഗത്തിൽ മണ്ണ് നീക്കം ചെയ്യാം എന്നും ഉടൻ ടെൻഡർ ചെയ്ത റോഡിന്റെ പുനരുദ്ധാരണം നടത്താം എന്നും മാനേജ്മെന്റ് നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.