sama
ചവറ സമന്വയം ഒരു കൂട്ടായ്മയുടെ വാർഷിക പൊതുയോഗം ചവറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: ഭരണിക്കാവിലെ 'സമന്വയം ഒരു കൂട്ടായ്മയുടെ' വാർഷിക പൊതുസമ്മേളനം സമന്വയം ഹാളിൽ നടന്നു. ചവറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വസന്തകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ‌ ഉദയകുമാർ ഭവന നിർമ്മാണ വാർഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ബാബു ഭാസ്കർ (പ്രസിഡന്റ്), ജോസ് സെരാഫിൻ (സെക്രട്ടറി), മൈക്കിൽ (വൈസ് പ്രസിഡന്റ്‌), പ്രമോദ് കുമാർ (ജോയിന്റ് സെക്രട്ടറി), ചന്ദ്രബാബു (ട്രഷറർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.