ഓച്ചിറ: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഓച്ചിറ വലിയകുളങ്ങര ഗവ.എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ടി.എം. തോമസ് എെസക് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ.ഷാജഹാൻ എെ.എ.എസ് സ്വാഗതം പറഞ്ഞു.
സ്കൂൾതല ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസർ കെ.എസ്. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺന്മുഖൻ, സുൽഫിയ ഷെറിൻ, ശ്രീകല പ്രകാശ്, ആർ.ഡി.പത്മകുമാർ, പി.ബി. സത്യദേവൻ, എസ്. കൃഷ്ണകുമാർ, ജയൻ പുണർതം തുടങ്ങിയവർ സംസാരിച്ചു.