കൊല്ലം : എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിലെ മുപ്പത്തിമൂന്നാം വിവാഹപൂർവ കൗൺസലിംഗ് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. കൊല്ലം യൂണിയൻ കൗൺസിലർ നേതാജി ബി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്തംഗം ഇരവിപുരം സജീവൻ, മഹിമ അശോകൻ, എം. സജീവ്, ബി. പ്രതാപൻ, ആനേപ്പിൽ എ.ഡി. രമേശ്, അഡ്വ. എസ്. ഷേണാജി, ജി. രാജ്‌മോഹൻ, മുണ്ടയ്ക്കൽ രാജീവൻ, സുന്ദരേശ പണിക്കർ എന്നിവർ പ്രസംഗിച്ചു. ഡോ. ശരത്ചന്ദ്രൻ, ഡോ. രാമകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഇന്ന് വൈകിട്ട് നാലിന് സമാപന സമ്മേളനത്തോടെ ക്ലാസുകൾ അവസാനിക്കും.