balachandran
ഗുരുധർമ്മ പ്രചരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടത്ത് പ്രൊഫ.ജി.ബാലകൃഷ്ണൻ നായരുടെ 10 ചരമ വാർഷിക ദിനാചരണ സമ്മേളനം എഴുകോൺ നാരായണൻ എക്സ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. എഴുകോൺ രാജ്‌മോഹൻ , ബി. സ്വാമിനാഥൻ തുടങ്ങിയവർ സമീപം

കൊല്ലം : ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓടനാവട്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ ശിവഗിരി ബ്രഹ്മവിദ്യാലയ ആചാര്യനായിരുന്ന പ്രൊഫ.ജി. ബാലകൃഷ്ണൻ നായരുടെ 10 ചരമവാർഷിക ദിനാചരണ സമ്മേളനം നടന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എഴുകോൺ രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. സ്വാമിനാഥൻ, ഡോ.ജോർജ്ജ് തോമസ്, കവി ഉണ്ണി പുത്തൂർ,ഓടനാവട്ടം എം. ഹരീന്ദ്രൻ,ശാന്തിനി കുമാരൻ,മജീഷ്യൻ വർക്കല മോഹൻ ദാസ്,എം. പ്രഭാകരൻ പരുത്തിയറ,സഹദേവൻ ചെന്നാപ്പാറ,എം.ജേക്കബ് ഓടനാവട്ടം, ഇ.വി.ഉത്തമൻ, കോട്ടാത്തല ലളിത,ക്ലാപ്പന സുരേഷ്,കുമാരി ആർഷാ തുടങ്ങിയവർ സംസാരിച്ചു.