veliyam
ദേശീയ അധ്യാപക പരിഷത്ത് വെളിയം സബ് ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ പാറംകോട് ബിജു ഉദഘാടനം ചെയ്യുന്നു.

ഓടനാവട്ടം: ദേശീയ അദ്ധ്യാപക പരിഷത്ത് വെളിയം സബ് ജില്ലാ സമ്മേളനം വിവിധ പരിപാടികളോടെ നടത്തി. പ്രസിഡന്റ്‌ രാജേഷ് അർക്കന്നൂരിന്റെ അദ്ധ്യക്ഷതയിൽ വെളിയം പദ്മാവതി ഗാർഡൻസിൽ ജില്ലാ പ്രസിഡന്റ്‌ പാറംകോട് ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറി ദിലീപ്, സന്ധ്യാകുമാരി, ബിന്ദു, ശ്രീലേഖ, ജയപ്രകാശ് എന്നിവർ സംസാരിച്ചു

പുതിയ ഭാരവാഹികളായി രാജേഷ് അർക്കന്നൂർ (പ്രസിഡന്റ്‌ ), ശ്രീകുമാർ, ശ്രീലേഖ (വൈസ് പ്രസിഡന്റ്‌ ), ജയപ്രകാശ് (സെക്രട്ടറി ), ശ്യാം മ ടന്തകോട് (ജോ. സെക്രട്ടറി ), ബിന്ദു (ട്രഷറർ )എന്നിവരെ തിരെഞ്ഞെടുത്തു