കൊല്ലം : എസ്.എൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഡോ. എൻ. ജയദേവൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഇന്റർ കൊളീജിയേറ്റ് പ്രസംഗ മത്സരത്തിൽ കേരള യൂണിവേഴ്‌സിറ്റി കാമ്പസിലെ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥി സിദ്ധാർത്ഥ് എം. ജോയിക്ക് ഒന്നാം സ്ഥാനം. കേരള ലാ അക്കാഡമിയിലെ വിദ്യാർത്ഥിനി ശ്യാമിലി ശശികുമാറിന് രണ്ടാം സ്ഥാനവും കാര്യവട്ടം സർക്കാർ കോളേജിലെ എം.എസ് സി ഫിസിക്സ് വിദ്യാർത്ഥി ആർ.എസ്. ഹരികൃഷ്ണന് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ആർച്ച അരുൺ, ഡോ. ജയദേവൻ ഫൗണ്ടേഷൻ അംഗം സുരേഷ്ബാബു എന്നിവർ സമ്മാനം നൽകി. കാഥികൻ ഹർഷകുമാർ, എം.സി. രാജിലൻ, ഡോ. ഭുവനചന്ദ്രൻ, രചന ഭാസ്കരൻ എന്നിവർ സംസാരിച്ചു. ശരത്ത് സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.