പരവൂർ : യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി പത്തിന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന്റെ പ്രചാരണാർത്ഥം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പരവൂർ ജംഗ്ഷനിലെ എംപ്ലോയ്മെന്റ് ഓഫീസിന് മുന്നിൽ നടന്ന സ്വീകരണ സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പൊഴിക്കര വിജയൻ പിള്ള, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി വൈ. നാസറുദ്ദീൻ, എസ്. അനിൽ കുമാർ, സി. സാജൻ, വൈ. നിസാർ, എഫ്. നെൽസൺ എന്നിവർ സംസാരിച്ചു. വിവിധ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജാഥയ്ക്ക് സ്വീകരണം നൽകി.