
കൊല്ലം: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും റിട്ട. ഹെഡ്മാസ്റ്ററുമായ കൊല്ലം പുന്തലത്താഴം ജയന്തി ഭവനിൽ എൻ. മണികണ്ഠൻ ആചാരി (81) നിര്യാതനായി. പേരൂർ മീനാക്ഷിവിലാസം ഹയർസെക്കൻഡറി സ്കൂളിൽ 22 വർഷം അദ്ധ്യാപകനായിരുന്നു. പെരിന്തൽമണ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, മണ്ണാർകാട് എ.ഇ.ഒ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം കടയ്ക്കാവൂർ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററായിരിക്കെയാണ് വിരമിച്ചത്. തുടർന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വിജയസോപാനം പ്രോജക്ട് കോ ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചു. സംസ്കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ.
ഭാര്യ: കെ. മണി. മക്കൾ: ഡോ. എം. ജയന്തിമണി (ഗവ. എച്ച്.എസ്.എസ്, വെഞ്ഞാറമൂട്), എം. ബോബിമണി (റവന്യൂ ഇൻസ്പെക്ടർ, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ്, തിരുവനന്തപുരം), എം. ഹരീഷ് (എൽ.ഐ.സി ചീഫ് അഡ്വൈസർ, കൊല്ലം). മരുമക്കൾ: ടി. അനിൽ (പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, ഇളമ്പ, ആറ്റിങ്ങൽ), എൽ. സുമ (സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂൾ, മുഖത്തല).