photo
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുണ്ടറ ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി ഒ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു.എം പി. ശ്രീകുമാർ സമീപം.

കുണ്ടറ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുണ്ടറ ഉപജില്ലാ സമ്മേളനവും ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും ഇളമ്പള്ളൂർ കെ.ജി.വി.യു.പി സ്കൂളിൽ നടന്നു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി.ഒ. പാപ്പച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുണ്ടറ ഉപജില്ലാ പ്രസിഡന്റ് എം.പി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, ജില്ലാ സെക്രട്ടറി വൈ. നാസറുദ്ദീൻ, സംസ്ഥാന കൗൺസിൽ അംഗം എ. സുനിൽകുമാർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വി. പ്രശാന്ത്, ജോണി സാമുവൽ, സി.കെ. ബിന്ദു, ജെ. ബീനാമണി, ജി.എസ്. ശ്രീജിത്ത്, ക്രിസ്റ്റി കോശി ജോൺ തുടങ്ങിയവർ സംസാരിച്ചു.