 
ചാത്തന്നൂർ : കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചു. ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം ജില്ലാ സെക്രട്ടറിയുമായ എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. പ്രമോദ് അദ്ധ്യഷനായി. എം. ഹരികൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗം കെ.എസ്. ബിനു, യു.എസ്. ഉല്ലാസ് കൃഷ്ണൻ, എ.എസ്. ശ്രീജിത്ത്, വി. അനീഷ് എന്നിവർ സംസാരിച്ചു. ചാത്തന്നൂരിൽ ആരംഭിച്ച റാലിക്ക് നെടുങ്ങോലം, പരവൂർ, പൂതക്കുളം, പാരിപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പാരിപ്പള്ളിയിൽ നടന്ന സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി. തുളസീധര കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. ശരത്ത് കുമാർ എന്നിവർ സംസാരിച്ചു.