c
സഹദേവൻ പട്ടശ്ശേരിയെ ചവറ പാറുക്കുട്ടി സൗഹൃദ വേദി ചെയർമാൻ ചവറ ഹരീഷ് കുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

കരുനാഗപ്പള്ളി: പ്രശസ്ത കഥകളി ആചാര്യ ചവറ പാറുക്കുട്ടിയുടെ രണ്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും നടത്തി. ചവറ പാറുക്കുട്ടി സൗഹൃദ വേദിയുടെയും എ വൺ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങ് സൗഹൃദ വേദി ചെയർമാൻ ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യുവകവിയും കലാകാരനുമായ ജോസ് ടൈറ്റസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ലിൻസി ലിയോൺ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അനിൽ പുത്തേഴം, മുകേഷ് മേക്കാട്, ഉണ്ണി താമരാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജയിംസ് ജോസഫ് സ്വാഗതം പറഞ്ഞു. അടുത്ത കാലത്ത് നവ മാദ്ധ്യമങ്ങളിൽ വൈറലായ "തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ് " എന്ന പാട്ടിന്റെ രചയിതാവ് സഹദേവൻ പട്ടശ്ശേരിയെയും ആലപിച്ച് ഹിറ്റാക്കിയ ഹനാ ഫാത്തിമയെയും ചടങ്ങിൽ അദരിച്ചു. തുടർന്ന് ഹനാ ഫാത്തിമ ഗാനമാലപിച്ചു.