photo

 മാതൃകയായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി

കരുനാഗപ്പള്ളി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ ദേശീയ ഗുണനിലവാര പരിശോധനയിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയെ തേടി വീണ്ടും കായകൽപ്പം അവാർഡ്. ഇത് മൂന്നാം തവണയാണ് ആശുപത്രിക്ക് കായകൽപ്പം അംഗീകാരം ലഭിക്കുന്നത്.

സബ് ജില്ലാ തലത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവുമാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് ലഭിച്ചത്. 70 ശതമാനത്തിലധികം പോയിന്റ് നേടിയതിനുള്ള ഒരുലക്ഷം രൂപയുടെ കമൻഡേഷൻ അവാർഡും ആശുപത്രിക്ക് ലഭിക്കും.
കഴിഞ്ഞ രണ്ടുതവണ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നേടാൻ താലൂക്ക് ആശുപത്രിക്ക് കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികൾ ഒ.പിയിൽ ചികിത്സ തേടുന്ന ആശുപത്രികളിലൊന്നാണിത്.

 ഗുണനിലവാരം നിശ്ചയിച്ച ഘടകങ്ങൾ

 ആശുപത്രിയുടെ പൊതുവായ പ്രവർത്തനം

 അണുവിമുക്തി

 മാലിന്യ സംസ്കരണം

 ശുചിത്വം

 വികസനത്തിന് അനുവദിച്ചത്:

66.04 കോടി (കിഫ്‌ബി)

''

ആശുപത്രിയെ തുടർച്ചയായി മികവിലെത്തിച്ച ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു.

കോട്ടയിൽ രാജു

നഗരസഭാ ചെയർമാൻ

''

കൊവിഡ് കാലത്തും മാനദണ്ഡങ്ങൾക്ക് വിധേയമായി ചികിത്സ നൽകിയിരുന്നു. ജീവനക്കാരുടെ ഒത്തൊരുമയാണ് വിജയത്തിന് പിന്നിൽ.

ഡോ. തോമസ് അൽഫോൺസ്

ആശുപത്രി സൂപ്രണ്ട്