photo
ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭാ മുൻ ചെയർപേഴ്സൺ സീനത്ത് ബഷീർ, രാജൻപിള്ള, ബി. സജീവൻ, ജോബ് തുരുത്തിയിൽ, രാജേഷ് എന്നിവർ പ്രസംഗിച്ചു.