 
കൊല്ലം: കവി അടുതല ജയപ്രകാശിന്റെ കവിതാ സമാഹാരം 'പ്രതി ഗാന്ധിജി'യുടെ പ്രകാശനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. മലയാളം ഐക്യവേദി ചാത്തന്നൂർ സമിതിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വേദി ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരി രമണിക്കുട്ടി പ്രതീകാത്മകമായി പുസ്തകം ഏറ്റുവാങ്ങി. വി.എച്ച്. സജിത്ത് ഗ്രന്ഥപരിചയം നടത്തി. ജി. വിക്രമൻപിള്ള, എസ്. സുനിത, യു. അനിൽകുമാർ, വി. ഷൈജു, കെ. സിനിലാൽ, ജെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന കവിഅരങ്ങ് കവി അജയൻ കൊട്ടറ ഉദ്ഘാടനം ചെയ്തു. കവികളായ ആശാന്റഴികം പ്രസന്നൻ, വിജയൻ ചന്ദനമാല, കല്ലുവാതുക്കൽ വിജയൻ, അപ്സര ശശികുമാർ, പ്രിയദർശൻ, രാജൻ മടക്കൽ, മാമ്പള്ളി രഘുനാഥ്, വി.കെ. ലാൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.