
കൊല്ലം: ഐ.എൻ.ടി.യു.സി ജില്ലാ ജന. സെക്രട്ടറിയും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും റിട്ട. വെറ്റിറിനറി ഉദ്യോഗസ്ഥനുമായ കൊല്ലം പുന്തലത്താഴം ശ്രീരംഗിൽ അയത്തിൽ തങ്കപ്പൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാധമ്മാൾ (റിട്ട. അദ്ധ്യാപിക). മകൾ: താരാകൃഷ്ണ. മരുമകൻ: സനോജ് കുമാർ (കോൺട്രാക്ടർ, അലൂമിനിയം ഫേബ്രിക്സ്).