vishnu-27

അഞ്ചൽ: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അറയ്ക്കൽ വിഷ്ണുഭവനിൽ വിജയന്റെയും സിനിയുടെയും മകൻ വിഷ്ണുവാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് തൂങ്ങിയെന്നാണ് നിഗമനം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് പറയുന്നു. അവിവാഹിതനാണ്. സഹോദരൻ: ബിബിൻ. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.