pongala
ക്ഷേത്ര മേൽശാന്തി സുബ്രമണ്യൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊങ്കാല.

പത്തനാപുരം: പട്ടാഴി ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം നടന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായാണ് നടന്നത്. ഭക്തജനങ്ങൾക്കായി പണ്ടാര അടുപ്പിൽ പൊങ്കാല സമർപ്പിക്കാനുളള അവസരം ക്ഷേത്ര ഉപദേശക സമിതി ഒരുക്കിയിരുന്നു. ആലപ്രത്ത് മഠം ദേവീ പ്രസാദ് ഭട്ടതിരി ഭദ്രദീപം തെളിച്ചതോടെ ക്ഷേത്ര മേൽശാന്തി സുബ്രമണ്യൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പൊങ്കാലയർപ്പണം നടന്നു. തുടർന്ന് 9 മണിക്ക് നടന്ന പ്രസാദവിതരണം കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി. രവി നിർവഹിച്ചു. ഭക്തർക്ക് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകൾ വഴി പ്രസാദ വിതരണം നടത്തി. ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് എം.ജി രഞ്ജിത്ത് ബാബു, സെക്രട്ടറി ആർ.വിജയരാജൻ പിള്ള, വൈസ് പ്രസിഡന്റ് പി.ലെജു, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ജെ.ഉണ്ണിക്കൃഷ്ണൻ നായർ, കൊട്ടാരക്കര അസി.ദേവസ്വം കമ്മീഷണർ ജി.മുരളീധരൻ പിള്ള എന്നിവർ നേതൃത്വം നല്കി. കുംഭത്തിരുവാതിര മഹോത്സവം 18 മുതൽ 25 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.