 
പുനലൂർ: എസ്.ൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖ യോഗങ്ങളിലെയും വനിത സംഘം, യൂത്ത് മൂവ്മെന്റ്, മൈക്രോഫിനാൻസ് യൂണിറ്റുകൾ, കുടുംബ യോഗങ്ങൾ തുടങ്ങിയ പോക്ഷക സംഘടനകളുടെ പ്രവർത്തനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുനരാരംഭിക്കാൻ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന വനിത സംഘം ശാഖ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവരുടെ യൂണിയൻ തല സംയുക്ത പ്രവർത്തക യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റും കരവാളൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ ലതിക രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്,യോഗം ഡയറക്ടർ ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ അടുക്കളമൂല ശശിധരൻ, എസ്.സദാനന്ദൻ, വനിത സംഘം യൂണിയൻ സെക്രട്ടറി ഓമനപുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു.