
കൊട്ടിയം: മുസ്ളീം ലീഗ് ജില്ലാ കൗൺസിൽ അംഗം ഉമയനല്ലൂർ വാഴപ്പള്ളി പാർക്ക്മുക്ക് ഷെഹീർ മൻസിലിൽ എൻ. ഷൗക്കത്ത് (64, നെടുമ്പന ഷൗക്കത്ത്) നിര്യാതനായി. മുസ്ളീം ലീഗ് മയ്യനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കുളപ്പാടം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: ഷാനിദ, ഷെഹീർ. മരുമക്കൾ: മനാഫ്, നൈല.