കൊല്ലം: ബഹുഭൂരിപക്ഷം അദ്ധ്യാപകരും തങ്ങളുടെ ചേരിയിലല്ലാത്തതിന്റെ വിരോധം തീർക്കാൻ ഹയർ സെക്കൻഡറിയെ ഞെക്കിക്കൊല്ലുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാർ തുടർന്നുവരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ 30-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് എ. സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കസ്മീർ തോമസ് മുഖ്യപ്രഭാഷണം നടത്തി. ബി. അനിൽകുമാർ, ഫിലിപ്പ് ജോർജ്, സാം ജോൺ, ദീപാ സോമൻ, മാത്യൂസ് ജോർജ്, എച്ച്. ഷിജി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്. സതീഷ് സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. മാത്യുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.എഫ്. ജലജകുമാരി മുഖ്യപ്രഭാഷണം നടത്തി. വി. അനിൽകുമാർ, ജ്യോതി രഞ്ജിത്, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, അബ്ദു നിസാം, സനൽകുമാർ, ജി. റജി, ഷീജാ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ കടയാറ്റ് അദ്ധ്യക്ഷത വഹിച്ചു. രാജൻ മലനട മുഖ്യപ്രഭാഷണം നടത്തി. ഷിജു ജോൺ സാമുവൽ, ആദർശ് വാസുദേവ്, റോൺലി രാജു തോമസ്, എം. മനീഷ്, ജോസഫ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.