 
തൊടിയൂർ: കരുനാഗപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരിക്കേ അന്തരിച്ച കോൺഗ്രസ് നേതാവ് ഭീതിഹരൻപിള്ളയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് തൊടിയൂർ 12-ാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. വിളയിൽ പി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന പെരുവേലിൽ രാഘവൻ, സുരേഷ് എന്നിവർക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് മെമ്പർഷിപ്പ് നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ അനുമോദിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ചികിത്സാ സഹായധനം വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി. തങ്കച്ചൻ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. കോൺ. കരുനാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ, കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ് എൻ. രമണൻ, തൊടിയൂർ മണ്ഡലം പ്രസിഡന്റ് കെ.എ. ജവാദ്,
ബി. സത്യദേവൻപിള്ള, ടി. ഇന്ദ്രൻ, ജി. സജിത്ത് കൃഷ്ണ, കുറ്റിയിൽ ഇബ്രാഹിംകുട്ടി, ശ്രീരാജ്, സുനി, മായാദേവി എന്നിവർ സംസാരിച്ചു.
സീനാ ബഷീർ സ്വാഗതവും വിശ്വനാഥൻ നായർ നന്ദിയും പറഞ്ഞു.