
കരുനാഗപ്പള്ളി: തൊടിയൂർ, അരമത്ത് മഠം ജംഗ്ഷന് സമീപം ഫാം എന്ന പേരിൽ അറിയപ്പെട്ടിരുന്ന അപ്പുക്കുട്ടനെ (70) മരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങൾക്ക് മുൻപ് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ സ്വകാര്യ പന്നിഫാമിൽ ജോലി ചെയ്തിരുന്നു. പിന്നീട് അരമത്ത്മഠത്തിന് സമീപത്തെ ഷാപ്പിൽ സഹായിയായിരുന്നുവെന്ന് പറയുന്നു. മേൽവിലാസം ലഭ്യമല്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പൊലീസ് കേസെടുത്തു.