
കൊല്ലം: റോഡ് വളവിൽ പാർക്ക് ചെയ്തിരുന്ന മിനിലോറിയുടെ പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹയാത്രികനും മരിച്ചു. പാരിപ്പള്ളി പാമ്പുറം ഇ.എസ്.ഐ ജംഗ്ഷന് സമീപം ശ്രീകുമാർ സദനത്തിൽ സരസൻ കുറുപ്പിന്റെയും രാധാമണിഅമ്മയുടെയും മകൻ ശ്രീകുമാറാണ് (51) ഇന്നലെ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പാമ്പുറം കൃഷ്ണകൃപയിൽ എസ്. രാജീവ് (47) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെ പാരിപ്പള്ളി പാമ്പുറം റോഡിൽ ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ : ശ്രീജകുമാരി, ജീജ.