aiyf-photo
കർഷക സമരത്തിന് ഐക്യദാർഢ്യമറിയിച്ചും ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചും എ.ഐ.വൈ.എഫ് ചിതറയിൽ നടത്തിയ രാത്രി സമരം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

ചിതറ: ഇന്ധനവില അടിക്കടി വർദ്ധിപ്പിച്ച് മോദി സർക്കാർ പകൽകൊള്ള നടത്തുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചും എ.ഐ. വൈ.എഫ് ചിതറ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാത്രി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നടപടികൾ സ്വീകരിക്കേണ്ടതിന് പകരം ജനജീവിതം ദുസഹമാകും വിധം പെടോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ.ജനങ്ങളോടല്ല കോർപ്പറേറ്റുകളോടാണ് താല്പര്യമെന്ന് കേന്ദ്ര സർക്കാരിന്റെ ഓരോ നടപടികളും വ്യക്തമാക്കുന്നു. പുതിയ കാർഷിക നിയമങ്ങൾ കർഷകരെ നിയമ വിധേയമായി ചൂഷണം ചെയ്യാൻ കോർപ്പറേറ്റുകൾക്ക് അവസരം നൽകുന്നതാണെന്നും സജിലാൽ പറഞ്ഞു. യോഗത്തിൽ എ. ഐ. വൈ .എഫ് മേഖലാ സെക്രട്ടറി പി.സോണി അദ്ധ്യക്ഷനായിരുന്നു.സി. പി .ഐ ജില്ലാ എക്സി. അംഗം എസ്.ബുഹാരി, മണ്ഡലം സെക്രട്ടറി ജെ.സി അനിൽ, കെ.ബി ശബരിനാഥ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനോയ് എസ്. ചിതറ, എ. ഐ. വൈ .എഫ് മണ്ഡലം സെക്രട്ടറി ടി. എസ് .നിധീഷ്, കണ്ണങ്കോട് സുധാകരൻ, ബി. ജി .കെ. കുറുപ്പ്, റോയ് തോമസ്, ബി.ആദർശ്, സുധിൻ കടയ്ക്കൽ, എസ്.സന്തോഷ്, ഷൈജു ചിതറ എന്നിവർ പങ്കെടുത്തു.