scb
ജില്ലയിൽ ഏറ്റവും കൂടുതൽ വളം വിൽപ്പന നടത്തിയതിനുളള ജില്ലാതല പുരസ്കാരം പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഏ.ആർ.അജ്മൽ മുഹമ്മദ്, വൈസ് പ്രസിഡന്റ് ജെ.ഡേവിഡ്, ബാങ്ക് സെക്രട്ടറി ഏ.ആർ.നൗഷാദ് എന്നിവർ മാർക്കറ്റ് ഫെ‌‌‌ഡ് മാനേജിംഗ് ഡയറക്ടർ ഡോ. എസ്.എ. സനിലിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു

പുനലൂർ: സഹകരണ മേഖലയിൽ മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന പുനലൂർ സർവീസ് സഹകരണ ബാങ്ക് വീണ്ടും പുരസ്കാര നിറവിൽ. 2019-2020ൽ ജില്ലയിൽ ഏറ്റവും കൂടുതൽ വളം വിൽപ്പന നടത്തിയതിനുള്ള ജില്ലാ തല പുരസ്കാരമാണ് പുനലൂർ സർവീസ് സഹകരണ ബാങ്കിന് അവസാനമായി ലഭിച്ചത്. മാർക്കറ്റ് ഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.എസ്.എ.സനലിൽ നിന്നും ബാങ്ക് പ്രസിഡന്റ് ഏ.ആർ.മുഹമ്മദ് അജ്മൽ, വൈസ് പ്രസിഡന്റ് ജെ.ഡേവിഡ്, സെക്രട്ടറി ഏ.ആർ.നൗഷാദ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.കമ്മിഷൻ ഏജന്റ് പ്രദീപ്കുമാർ, ഗ്രാമ കാർഷിക ഫെർട്ടിലൈസർ കമ്പനി മാനേജിംഗ് ഡയറക്ടർ വിക്രമൻ നായർ, ജീവനക്കാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.