 
കൊല്ലം: രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വത്തോടെയും വിട്ടുവീഴ്ചയില്ലാതെയും നീതിപുലർത്തുന്ന ശൈലിക്ക് ഉടമയായിരുന്നു തോപ്പിൽ രവിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തോപ്പിൽ രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഡി.സി.സിയിൽ നടന്ന തോപ്പിൽ രവിയുടെ മുപ്പത്തിയൊന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ സെക്രട്ടറി എസ്. സുധീശൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച കൃതിക്കുള്ള തോപ്പിൽ രവി സാഹിത്യപുരസ്കാരം നിഷ അനിൽ കുമാറിന് ഡോ. ജോർജ് ഓണക്കൂർ സമ്മാനിച്ചു. 'അവധൂതൻമാരുടെ അടയാളങ്ങൾ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഡോ. ശൂരനാട് രാജശേഖരൻ, മോഹൻശങ്കർ,അഡ്വ. എ. ഷാനവാസ് ഖാൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എം.ആർ. തമ്പാൻ, ഡോ. മുഞ്ഞിനാട് പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. സൂരജ് രവി സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.