 
കൊല്ലം: സമൂഹത്തിലെ തിന്മകൾക്കെതിരെ എഴുത്തുകാരും ചിന്തകരും സാംസ്കാരിക പ്രവർത്തകരും ജാഗരൂകരാകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകൻ മങ്ങാട് സുബിൻ നാരായണന്റെ ലേഖനങ്ങളുടെ സമാഹാരം 'പറയാൻ വയ്യ, പറയാതെ വയ്യ' എന്ന പുസ്തകത്തിന്റെ പ്രകാശനം കൊല്ലം അമ്പാടി ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി മേയർ കൊല്ലം മധു പുസ്തകം ഏറ്റുവാങ്ങി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ പുസ്തകം പരിചയം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി സി. ബിജു, ഡോ. പെറ്റീഷ്യ ജോൺ തുടങ്ങിയവർ സംസാരിച്ചു. എസ്. സുധീശൻ സ്വാഗതവും മങ്ങാട് സുബിൻ നാരായൺ നന്ദിയും പറഞ്ഞു.