 
പത്തനാപുരം:കുന്നിക്കോട് വഴിയരികിൽ മദ്യപിച്ച് ബഹളം വച്ചത് പൊലിസിൽ അറിയിച്ചതിന് വയോധികയ്ക്കും മകനും നേരേ ആക്രമണം. മേലില കടാമ്പ്ര കാഞ്ഞിരത്തുംമൂട്ടിൽ ഫാത്തിമ(63യ്ക്കും മകൻ ഷിഹാബിനും നേരേയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കുന്നിക്കോട് അനീസാമൻസിലിൽ ആനസ് (38) , പുളിമുക്ക് റസീന മൻസിലിൽ പോത്ത് റിയാസ് എന്ന റിയാസ് (28) നെടുമാനൂർ തെക്കേതിൽ വീട്ടിൽ നിസാം (45) ,ജെ. കെ. ഹൗസിൽ നൗഷാദ് (45) എന്നിവരെ കുന്നിക്കോട് സി .ഐ .മുബാറഖിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ പോത്ത് റിയാസ് വെള്ളിയാഴ്ച ജാമ്യം ലഭിച്ച് നാട്ടിലെത്തിയാണ് വീടുകയറി ആക്രമണം നടത്തിയത്. പ്രതികളെ പത്തനാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.