navas
ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ വാഹനം കെട്ടിവലിച്ച് പ്രതിഷേധിക്കുന്നു.

ശാസ്താംകോട്ട: കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന- പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു. മൈനാഗപ്പള്ളിയിൽ നടന്ന പ്രതിഷേധയോഗം മുതിർന്ന കോൺഗ്രസ് നേതാവ് വൈ. എ .സമദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. സെയ്ദ് ,ചിറയ്ക്കുമേൽ ഷാജി, വൈ .നജിം, വേങ്ങ വഹാബ്, ജോസ് മത്തായി, അബ്ബാസ്, ബഷീർ, തടത്തിൽ സലിം ,വി.രാജീവ് ,എം.എ.സമീർ തുടങ്ങിയവർ പ്രസംഗിച്ചു.