 
കരുനാഗപ്പള്ളി : കോൺഗ്രസ് സേവാദൾ കരുനാഗപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ചു.യു.ഡി.എഫ്.ജില്ലാ ചെയർമാൻ കെ.സി.രാജൻ യോഗം ഉദ്ഘാടനം ചെയ്തു. സേവാദൾനിയോജക മണ്ഡലം പ്രസിഡന്റ് ചൂളൂർ ഷാനി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റു മൂല നാസർ മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് നേതാക്കളായ കെ.ജി.രവി , തൊടിയൂർ രാമചന്ദ്രൻ ,എൻ. അജയകുമാർ, ബോബൻ . ജി .നാഥ്, കെ.കെ. സുനിൽകുമാർ , സേവാദൾ ഓർഗനൈസർമാരായ പെരുമാനൂർ രാധാകൃഷ്ണൻ , കവിത പ്രകാശ്, ആദിനാട് മജിദ്, മാത്യൂ , കവിത പ്രകാശ്,വിജയകുമാർ , ഷാജികൃഷ്ണ, സെയ്‌ദ് , രമേശൻ, എന്നിവർ സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 19 ന് കരുനാഗപ്പള്ളിയിൽ എത്തുമ്പോൾ നൂറ് സേവാദൾ ഓഫീസേഴ്സിനെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.