fish
കല്ലുവാതുക്കലിൽ ബയോഫ്ലോക്ക് മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും നടപ്പിലാക്കിയ ബയോഫ്ലോക്ക് മത്സ്യക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, വികസനകാര്യ സ്റ്റാൻഡിം കമ്മിറ്റി ചെയർപേഴ്സൺ രജിത, വാർഡ് മെമ്പർമാരായ ബിന്ദു, സുഭദ്രാമ്മ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. പ്രിൻസ്, ഫിഷറീസ് ഓഫീസർ ശോഭന, അക്വാകൾച്ചറൽ പ്രൊമോട്ടർ രമ തുടങ്ങിയവർ പങ്കെടുത്തു. കടമ്പാട്ടുകോണം കെ.എച്ച്.എസ് ഭവനിൽ സുഭദ്രാമ്മയുടെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടത്തിയത്.