കടയ്ക്കൽ: കടയ്ക്കൽ ടൗൺ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എം. എസ്. എം അറബിക് കോളേജിൽ നടന്ന അനുസ്മരണ സമ്മേളനം എൻ .കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ഡോ. എ. യൂനുസ് കുഞ്ഞ് , മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ എം. ഇമാമുദ്ദീൻ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രാജേഷ്, കെ. എ. എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, അശോക് ആർ. നായർ, കടയ്ക്കൽ താജുദ്ദീൻ, ജെ. സുബൈർ, എസ്. നിഹാസ് , തോപ്പിൽ താജുദ്ദീൻ , എം. കാമിലുദ്ദീൻ, ജയകുമാർ, ഡോ. പ്രദീപ് സെൻ, താജുദ്ദീൻ നദ്‌വി, ജെ. ശംസുദ്ദീൻ എന്നിവർ സംസാരിച്ചു.