 
കൊല്ലം: പിൻവാതിൽ നിയമനങ്ങൾ വ്യാപകമാകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ് തുടങ്ങിയവർ സംസാരിച്ചു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി. അഖിൽ, അജിത്ത് ചൊഴേത്തിൽ, വൈസ് പ്രസിഡന്റ് ജമുൺ ജഹാംഗീർ, സെക്രട്ടറിമാരായ ഗോകുൽ കരുവ, മീഡിയാസെൽ കൺവീനർ ദീനേശ് പ്രദീപ്, ഐ.ടി സെൽ കൺവീനർ അർജുൻ മോഹൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ നിഖിൽ തൃക്കരുവ, രജ്ഞിത്ത് പന്മന, പ്രശാന്ത്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ പ്രണവ് താമരക്കുളം, സനൽ മുകളുവിള, അഖിൽ ശാസ്താംകോട്ട, മണ്ഡലം ജനറൽ സെക്രട്ടറി എസ്. അബിൻ, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.